Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ ട്യൂഷൻ ക്ലാസ്...

സൗജന്യ ട്യൂഷൻ ക്ലാസ് തുടങ്ങി

text_fields
bookmark_border
നീലേശ്വരം: 'നമുക്കൊരുക്കാം അവർ പഠിക്കെട്ട' എന്ന മുദ്രാവാക്യവുമായി എസ്.എഫ്.െഎ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെരണത്തല ഗവ. എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ ട്യൂഷൻ ക്ലാസിന് വായനദിനത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ ലൈബ്രറി ഒരുക്കുന്നതി​െൻറ ഭാഗമായി 'പുസ്തക പത്തായം' കാമ്പയിന് തുടക്കംകുറിച്ചു. മടിക്കൈ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മടിക്കൈ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡൻറ് അഭിജിത്ത് അധ്യക്ഷതവഹിച്ചു. കണ്ണൻ, ടി.ജെ. സിസിലി, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. പി.കെ. ശ്രീരാജ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story