Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:01 AM GMT Updated On
date_range 2017-06-20T14:31:37+05:30ആയിപ്പുഴ വഴി തലശ്ശേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം
text_fieldsഇരിക്കൂർ: ഇരിക്കൂറിൽ നിന്ന് ആയിപ്പുഴ, പാണലാട്, മട്ടന്നൂർ, കൂത്തുപറമ്പ് വഴി തലശ്ശേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് െഎ.എൻ.എൽ കൂടാളി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒ.വി. മമ്മൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ.ഇ.പി. അബ്ദുല്ല ഹാജി, കെ. റഉൗഫ്, മിനിക്കൻ സിദ്ദീഖ്, കുന്നത്ത് മേമി ഹാജി, പി.പി. അശ്റഫ്, കെ. അയൂബ് എന്നിവർ സംസാരിച്ചു. കെ.വി. മാമു സ്വാഗതവും കെ. ചെറിയമേമി നന്ദിയും പറഞ്ഞു. 'പകർച്ചപ്പനി തടയാൻ കാര്യക്ഷമമായി ഇടപെടണം' ഇരിക്കൂർ: മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും നഗരസഭ പ്രദേശങ്ങളിലും വ്യാപകമായ ഡെങ്കിപ്പനിയും വൈറൽ പനിയും മറ്റ് മഴക്കാല രോഗങ്ങളും തടയാൻ പ്രേത്യക മെഡിക്കൽ സംഘങ്ങൾക്ക് ചുമതല നൽകണമെന്നും പ്രതിരോധ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ മരണം റിപ്പോർട്ട് ചെയ്തിട്ടും പ്രതിരോധ നടപടികൾ ഗൗരവതരമായി കാണാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡൻറ് സി.സി. അസ്മീർ അധ്യക്ഷത വഹിച്ചു. കെ.കെ. ഷഫീഖ്, പി.വി. മനീഷ്, അഡ്വ. നിഖിൽ, സി. അനീഷ് കുമാർ, ആർ.പി. ഷഫീഖ്, പി.ആർ. അർഷാദ് എന്നിവർ സംസാരിച്ചു.
Next Story