Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായന ദിനാചരണം

വായന ദിനാചരണം

text_fields
bookmark_border
ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വായനശാലയിലെ സ്ഥിരസാന്നിധ്യമായ 82കാരനായ ശിവപുരത്തെ തച്ചോളി കുഞ്ഞിരാമനെ സ്കൂളിൽ ആദരിച്ചു. എന്നും കൃഷിയിടത്തിലെ ജോലികഴിഞ്ഞ് നേരേ വായനശാലയിലെത്തി ആനുകാലികങ്ങൾ ഉൾപ്പെടെ എല്ലാം വായിക്കുന്ന ശീലം ഇന്നും തുടരുന്ന കുഞ്ഞിരാമേട്ടൻ വീട്ടിൽ പുസ്തക ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. കണ്ണട ഉപയോഗിക്കാതെയാണ് ഈ പ്രായത്തിലും വായന. ചടങ്ങ് കലാമണ്ഡലം മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ഗോപി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ആർ.കെ. രാജീവ്, കുഞ്ഞിരാമനെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.എം. രാജീവ്, അരുൺജിത്ത് പഴശ്ശി, ഇ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story