Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:40 AM GMT Updated On
date_range 2017-06-19T14:10:53+05:30ഭരണഭാഷാ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം
text_fieldsകാസർകോട്: സംസ്ഥാനതലത്തിലും ജില്ലതലത്തിലും ഏർപ്പെടുത്തിയിരുന്ന ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ജൂൈല 10നകം ജില്ല കലക്ടർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോറത്തിെൻറ മാതൃകക്ക് ജില്ല ഇൻഫർമേഷൻ ഓഫിസുമായി ബന്ധപ്പെടണം. എല്ലാ വിഭാഗത്തിലുംപെട്ട സർക്കാർജീവനക്കാർക്കും സംസ്ഥാനതല ഗ്രന്ഥരചനാ പുരസ്കാരത്തിന് അപേക്ഷിക്കാം. ക്ലാസ് മൂന്നു വിഭാഗത്തിൽ സംസ്ഥാനതല, ജില്ലതല ഭരണഭാഷ സേവന പുരസ്കാരങ്ങൾക്കും ക്ലാസ് മൂന്നു വിഭാഗത്തിൽപെട്ട ടൈപിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ എന്നിവർക്കുള്ള സംസ്ഥാനതല ഭരണഭാഷ സേവനപുരസ്കാരത്തിെൻറ നിബന്ധനകളിലും പുരസ്കാരത്തുകയിലും ഭേദഗതിവരുത്തിയിട്ടുണ്ട്. ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരത്തിന് ഒന്നാം സമ്മാനം 20,000 രൂപ. രണ്ടാം സമ്മാനം 5000ത്തിൽനിന്ന് 10,000 രൂപയായും വർധിപ്പിച്ചു. സംസ്ഥാനതല ഭരണഭാഷാ സേവനപുരസ്കാരത്തിെൻറ ഒന്നാം സമ്മാനം 10,000 രൂപയിൽനിന്ന് 20,000 രൂപയാക്കി. രണ്ടാം സമ്മാനം 5000ത്തിൽനിന്ന് 10,000 രൂപയുമാക്കി. ടൈപിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ എന്നിവർക്കുള്ള സംസ്ഥാനതല ഭരണഭാഷാ സേവനപുരസ്കാരത്തുക ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയായും നിശ്ചയിച്ചു. ജില്ലതല ഭരണഭാഷാപുരസ്കാരം 5000 രൂപയിൽനിന്ന് 10,000 രൂപയാക്കി വർധിപ്പിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
Next Story