Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:26 AM GMT Updated On
date_range 2017-06-19T13:56:59+05:30പുരസ്കാരം സമ്മാനിച്ചു
text_fieldsമാഹി: ഉത്തരകേരള കവിതാ സാഹിത്യവേദി ഏർപ്പെടുത്തിയ എം.വി. ദേവൻ സ്മാരക പുരസ്കാരം യുവ ചിത്രകാരി പന്തക്കലിലെ കെ. യാമിനിക്ക് പി.ആർ. നാഥൻ സമ്മാനിച്ചു. 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കവിയൂർ രാഘവൻ അധ്യക്ഷത വഹിച്ചു. സഞ്ജയൻ അനുസ്മരണവും നടത്തി. കെ. ഹരീന്ദ്രൻ, ഇ.വി. രാമചന്ദ്രൻ, അനുഷ സോമൻ, വി.കെ. ഭാസ്കരൻ, എം.എ. കൃഷണൻ, കെ. ഹരിദാസൻ, അഡ്വ. പി.കെ. രവീന്ദ്രൻ, സോമൻ മാഹി എന്നിവർ സംസാരിച്ചു. ധൂർത്ത് അന്വേഷിക്കണം -യൂത്ത് കോൺഗ്രസ് മാഹി: കേന്ദ്രസർക്കാർ മൂന്നാം വാർഷികത്തിെൻറ ഭാഗമായി മാഹിയിൽ 20 ലക്ഷം രൂപ ചെലവിൽ ദേശീയ വിമാനത്താവള അതോറിറ്റി നടത്തിയ സമ്മേളനത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അൻസിൽ അരവിന്ദ് ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം കൊള്ളയടിക്കുന്ന മോദിസർക്കാറിെൻറ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story