Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഞ്ചിയം എൽ.പി സ്കൂളിന് ...

വഞ്ചിയം എൽ.പി സ്കൂളിന് ചുറ്റുമതിൽ നിർമിക്കണം

text_fields
bookmark_border
പയ്യാവൂർ: വഞ്ചിയം ഗവ. എൽ.പി സ്‌കൂളിന് ചുറ്റുമതിൽ നിർമിച്ച് കമാനം പണിയണമെന്ന് എസ്.എം.സി ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ഭൗതികസൗകര്യങ്ങളുടെ കുറവ് സ്കൂളിനെ അലട്ടുന്നുണ്ട്. പഠനോപകരണങ്ങളുടെ കുറവ്, കളിസ്ഥലം, കമ്പ്യൂട്ടർ, പ്രിൻറർ മുതലായവയുടെ അപര്യാപ്തത എന്നിവ പരിഹരിക്കണം. എസ്.എം.സി ചെയർമാൻ കെ.ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. ജിത്തു ജോർജ്, പി. രഞ്ജിത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ മാത്യു ടി. സഖറിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.ജി. പ്രകാശൻ (ചെയ), ഷീജാ രാജേഷ് (വൈസ് ചെയ).
Show Full Article
TAGS:LOCAL NEWS 
Next Story