Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:26 AM GMT Updated On
date_range 2017-06-18T13:56:04+05:30തീർഥാടക സാഗരമായി കൊട്ടിയൂർ; ഭക്തജന പ്രവാഹം തുടരുന്നു
text_fieldsകേളകം: വൈശാഖോത്സവം നടക്കുന്ന കൊട്ടിയൂർ തീർഥാടക സാഗരമായി. ഇന്നലെ ഇളനീരാട്ടത്തോടനുബന്ധിച്ച് ഭക്തസഹസ്രങ്ങളാണ് കൊട്ടിയൂരിലെത്തി പെരുമാൾ ദർശനം നടത്തിയത്. കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നും കുടക് ജില്ലയിൽനിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുൾപ്പെടെയെത്തിയ ഭക്തരുടെ പ്രവാഹത്തിൽ ഉത്സവനഗരി വീർപ്പുമുട്ടി. തിരക്ക് നിയന്ത്രിക്കാൻ അക്കരെ കൊട്ടിയൂരിലും ഇക്കരെ ക്ഷേത്ര പരിസരങ്ങളിലും പൊലീസും ദേവസ്വം വളൻറിയർമാരും പെടാപ്പാട്പെട്ടു. പ്രസാദ, വഴിപാട് കേന്ദ്രങ്ങളിലും കനത്ത തിരക്കുണ്ടായി. തീർഥാടകരുടെ പ്രവാഹത്തിൽ കൊട്ടിയൂരിലേക്കുള്ള പാതകളിൽ ദീർഘനേരം ഗതാഗതക്കുരുക്കുണ്ടായി. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സി.െഎ കെ. കുട്ടികൃഷ്ണൻ, കേളകം എസ്.െഎ ടി.വി. പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹം കൊട്ടിയൂരിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിച്ചിരുന്നു. ഞായറാഴ്ച ഉണ്ടാകാൻ സാധ്യതയുള്ള കനത്ത തിരക്ക് പരിഗണിച്ച്, തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി പൊലീസും ദേവസ്വം അധികൃതരും അറിയിച്ചു.
Next Story