Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:21 AM GMT Updated On
date_range 2017-06-18T13:51:40+05:30എടപ്പാളിൽ ഒരു കുട്ടിക്ക് മൂന്ന് നമ്പറിൽ മൂന്ന് ആധാർ
text_fieldsഎടപ്പാൾ: ഒരു കുട്ടിക്ക് മൂന്ന് നമ്പറിൽ മൂന്ന് ആധാർ. എല്ലാ പ്രധാനരേഖകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം കർശനമാക്കുന്നതിനിടെയാണ് ആധാർ കാർഡിെൻറ വിശ്വാസ്യത ചോദ്യം ചെയ്യെപ്പടുന്ന രീതിയിൽ ഒരാൾക്ക് മൂന്ന് ആധാർ കാർഡ് ലഭിച്ചിരിക്കുന്നത്. എടപ്പാൾ പഞ്ചായത്തിലെ കുറ്റിക്കാട്ടിൽ കെ.കെ. സബീറയുടെ രണ്ട് വയസ്സുള്ള മകൾ പി.പി. സന മെഹ്റിനാണ് ജൂൺ മാസത്തിൽ മൂന്ന് ആധാർ കാർഡുകൾ ലഭിച്ചത്. കഴിഞ്ഞ നവംബറിലാണ് സന മെഹ്റിൻ വീടിന് തൊട്ടടുത്ത അംഗൻവാടിയിൽ അപേക്ഷ നടപടികൾ പൂർത്തിയാക്കിയത്. 724556229728, 784775068517, 408506773512 എന്നീ വ്യത്യസ്ത നമ്പറുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏത് കാർഡാണ് ഉപയോഗിക്കേണ്ടതെന്നറിയാത്ത അവസ്ഥയിലാണ് വീട്ടുകാരിപ്പോൾ.
Next Story