Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:18 AM GMT Updated On
date_range 18 Jun 2017 8:18 AM GMTബൈത്തുസകാത്ത് വിതരണം
text_fieldsbookmark_border
ചൊക്ലി: ചൊക്ലി ബൈത്തുസകാത്ത് 2016-17 വർഷം 11 ലക്ഷം രൂപ സമാഹരിച്ച് വിതരണം ചെയ്തു. 43 കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്. വിദ്യാഭ്യാസം, വീട് നിർമാണം, ചികിത്സ, കടബാധ്യത, സ്വയംതൊഴിൽ എന്നീ ഇനങ്ങളിലാണ് സകാത്ത് വിതരണം നടത്തിയത്. സ്വയംതൊഴിൽ പ്രോത്സാഹനത്തിെൻറ ഭാഗമായി ചൊക്ലി ബൈത്തുസകാത്ത് നാല് കുടുംബങ്ങൾക്കായി നൽകുന്ന തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം പി.നസീർ ഹാജി നിർവഹിച്ചു. പ്രസിഡൻറ് കണിയാങ്കണ്ടി മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. റിട്ട. ലേബർ ഓഫിസർ ടി. അബ്ദുൽ റഹീം, അസ്ലം മെഡിനോവ, എം.എ. കാദർ, നാസർ കരിന്തോൾ എന്നിവർ സംസാരിച്ചു. കെ. അസീസ് മാസ്റ്റർ സ്വാഗതവും അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story