Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:59 AM GMT Updated On
date_range 2017-06-17T14:29:29+05:30മുഖ്യമന്ത്രിയുടെ സന്ദേശവുമായി സ്കൂളുകളിൽ പ്രത്യേക അസംബ്ലികൾ; എെൻറ പുസ്തകം പ്രകാശനം ചെയ്തു
text_fieldsകണ്ണൂർ: പ്രകൃതി സംരക്ഷണത്തിെൻറ നല്ല പാഠങ്ങൾ പകർന്നും നവകേരള സൃഷ്ടിയിൽ പങ്കാളികളാവാൻ ആഹ്വാനം ചെയ്തും മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ വിദ്യാർഥികൾക്കെഴുതിയ കത്ത് കുട്ടികൾക്ക് കൈമാറി. ഇന്ന് രാവിലെ സ്കൂളുകളിൽ നടന്ന പ്രത്യേക അസംബ്ലിയിലാണ് മുഖ്യമന്ത്രിയുടെ സന്ദേശമടങ്ങുന്ന ആശംസാ കാർഡ് രൂപത്തിലുള്ള കത്ത് കുട്ടികൾക്ക് നൽകിയത്. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിദ്യാർഥികളെ സന്ദേശം വായിച്ചുകേൾപ്പിച്ച് നിർവഹിച്ചു. എസ്.എസ്.എ തയാറാക്കിയ, നാല് സ്കൂളുകൾക്ക് വേണ്ടിയുള്ള വേനൽപ്പച്ച- എെൻറ പ്രകൃതി പുസ്തകത്തിെൻറയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി വിദ്യാലയ ജൈവവൈവിധ്യ ഉദ്യാനം നിർമിക്കുന്നതിനായി അധ്യാപകർക്കായി തയാറാക്കിയ കൈപ്പുസ്തകത്തിെൻറയും പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, കോർപറേഷൻ കൗൺസിലർ അമൃത രാമകൃഷ്ണൻ എന്നിവർ ചേർന്ന് കുട്ടികൾക്ക് നൽകി നിർവഹിച്ചു. ഡി.ഡി.ഇ എം. ബാബുരാജൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.യു. രമേശൻ, എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ പി.വി. പുരുഷോത്തമൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്്മനാഭൻ, എസ്.എസ്.എ ബി.പി.ഒ കൃഷ്ണൻ കുറിയ, സ്കൂൾ ഹെഡ്മാസ്റ്റർ സി. ശശീന്ദ്രൻ, പി.ടി.എ പ്രസിഡൻറ് എം.പി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. നല്ലനാളെയെ വാർത്തെടുക്കുന്നതിൽ വിദ്യാർഥികളുടെ കടമകൾ ഓർമപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ കത്ത്. പ്രകൃതി സംരക്ഷണം, ശുചിത്വം, വികസനം തുടങ്ങിയ മേഖലകളിൽ വിദ്യാർഥികളുടെ പങ്ക് കൂടി കത്തിൽ മുഖ്യമന്ത്രി ഓർമപ്പെടുത്തുന്നുണ്ട്. വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ സമ്മാനമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്് തയാറാക്കിയ നെയിം സ്ലിപ്പും കാർഡ് രൂപത്തിലുള്ള മുഖ്യമന്ത്രിയുടെ കത്തും എസ്.എസ്.എ വഴി വിതരണം ചെയ്തു.
Next Story