Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:54 AM GMT Updated On
date_range 2017-06-17T14:24:47+05:30കൂളിക്കുന്ന് ബിവറേജസ് സമരം നൂറുദിനം പിന്നിട്ടു
text_fieldsഉദുമ: ജനവാസ കേന്ദ്രമായ കൂളിക്കുന്നിൽ ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല രാപകൽ സമരം നൂറുദിനം പിന്നിട്ടു. 'സമരശതകം' ജനജാഗ്രത സദസ്സും ഇഫ്താർ സംഗമവും കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമര മരച്ചുവട്ടിൽ നടന്നു. സമരശതകം ജനജാഗ്രത സദസ്സ് പ്രദീപ് മാലോത്ത് ഉദ്ഘാടനം ചെയ്തു. നൂറ് ദിവസങ്ങളായി നടന്നുവരുന്ന സമരത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സമരമരം, രാകൂട്ടായ്മ, കഞ്ഞിവെപ്പ് സമരം, ൈകയൊപ്പ്, മനുഷ്യമതിൽ, പ്രതിരോധ വേദി, ചിത്രസമരം, നിൽപ് സമരം തുടങ്ങി വിവിധ വ്യത്യസ്ത സമരപരിപാടികളിലൂടെ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരം സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. നേരത്തെ, ചെമ്മനാട് പഞ്ചായത്ത് ഐകകണ്ഠ്യേന അനുമതി നിഷേധിച്ചിട്ടും കഴിഞ്ഞമാസം 22ന് വൻ പൊലീസ് സന്നാഹത്തോടെ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച് ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിക്കാൻ എക്സൈസ് വകുപ്പ് ശ്രമം നടത്തിയിരുന്നു. ചെമ്മനാട് പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി ഔട്ട്ലെറ്റ് പൂട്ടിക്കുകയായിരുന്നു. തുടർന്ന് ബിവറേജസ് കോർപറേഷനും സമരസമിതിയും ഹൈകോടതിയെ സമീപിച്ചു. യോഗത്തിൽ ചെയർമാൻ ഗോപാലൻ നായർ എടച്ചാൽ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദലി, ചെമ്മനാട് ഗ്രാമപഞ്ചായത്തംഗങ്ങളായ കലാഭവന്‍ രാജു, എൻ.വി. ബാലന്‍ തുടങ്ങിയവർ സംസാരിച്ചു. സമരസമിതി ജനറൽ കൺവീനർ വിനീത് അണിഞ്ഞ സ്വാഗതവും മുഹമ്മദ്കുഞ്ഞി കുളത്തിങ്കൽ നന്ദിയും പറഞ്ഞു.
Next Story