Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:53 AM GMT Updated On
date_range 2017-06-17T14:23:18+05:30തൃശൂർ മൃഗശാലയുടെ അംഗീകാരം സെൻട്രൽ സൂ അതോറിറ്റി പിൻവലിച്ചു
text_fieldsതൃശൂർ മൃഗശാലയുടെ അംഗീകാരം സെൻട്രൽ സൂ അതോറിറ്റി പിൻവലിച്ചു തൃശൂർ: തൃശൂർ മൃഗശാലയുടെ താൽക്കാലിക അംഗീകാരം സെൻട്രൽ സൂ അതോറിറ്റി പിൻവലിച്ചു. 1993ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച വേൾഡ് സൂ കൺസർവേഷൻ സ്ട്രാറ്റജിയനുസരിച്ച് ഓരോ ജീവികൾക്കും വേണ്ട ആവാസസ്ഥാനങ്ങൾ പാലിക്കുന്ന മൃഗശാലകൾ മാത്രം നിലനിർത്തിയാൽ മതിയെന്ന നിർദേശത്തെത്തുടർന്ന് ഒരു വർഷത്തിനകം സൗകര്യങ്ങളൊരുക്കണമെന്ന നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് നടപടി. 1996 മുതൽ തൃശൂർ മൃഗശാല താൽക്കാലിക അംഗീകാരത്തിലാണ് പ്രവർത്തിക്കുന്നത്. 13 ഏക്കറിലാണ് തൃശൂർ മൃഗശാല പ്രവർത്തിക്കുന്നത്. ഒരു വർഷം കൂടി അംഗീകാരം നീട്ടി നൽകിയെങ്കിലും സൗകര്യങ്ങൾ വർധിപ്പിക്കുന്ന നടപടികളിലേക്ക് സംസ്ഥാനം കടന്നിരുന്നില്ല. ഇതേത്തുടർന്ന് 1996 മുതൽ മൃഗശാലക്ക് സെൻട്രൽ സൂ അതോറിറ്റി നൽകിയിരുന്ന ഗ്രാൻറ് തടഞ്ഞുവെച്ചിരുന്നു. മാറിവന്ന സർക്കാറുകളെല്ലാം അംഗീകാരം പുതുക്കാനും ഗ്രാൻറ് അനുവദിക്കാനുമായി പലവട്ടം ആവശ്യപ്പെെട്ടങ്കിലും കേന്ദ്രം കനിഞ്ഞില്ല. പകരം സൗകര്യങ്ങളൊരുക്കാനായിരുന്നു നിർദേശം. 1996 മുതല്‍ മൃഗശാല പ്രവര്‍ത്തിക്കുന്നത് അതില്‍ നിന്നു ലഭിക്കുന്ന വരുമാനവും സംസ്ഥാന സര്‍ക്കാറിെൻറ സൂ ആൻഡ് മ്യൂസിയം ഡിപ്പാർട്മെൻറ് നല്കുന്ന ഗ്രാൻറും ഉപയോഗിച്ചാണ്. മൃഗശാലയുടെ അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായപ്പോൾ പുത്തൂരില്‍ വനംവകുപ്പിന് കീഴിലുള്ള സഥലത്ത് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്ന പേരിൽ വിപുലമായ സംവിധാനങ്ങളോടെ മൃഗശാല മാറ്റി സ്ഥാപിക്കാൻ തീരുമാനിെച്ചങ്കിലും അത് എവിടെയുമെത്തിയിട്ടില്ല. സൂ ആൻഡ് മ്യൂസിയം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൃഗശാല പുത്തൂരിൽ വനം വകുപ്പിെൻറ സ്ഥലത്ത് പ്രവർത്തിക്കുന്നതിെൻറ സാേങ്കതിക, നിയമപ്രശ്നങ്ങൾ തർക്കമായതാണ് കാരണം. അതെല്ലാം മറികടന്ന് വിഖ്യാത മൃഗശാല ഡിസൈനറായ ആസ്ട്രേലിയന്‍ ആര്‍ക്കിടെക്ട് ജോണ്‍ കോ പാർക്കിെൻറ രൂപരേഖ തയാറാക്കി. ഇതിെൻറ ടെൻഡർ നടപടികൾ ദേശീയ പൊതുമരാമത്ത് വകുപ്പിനെ ഏൽപിച്ചിട്ടുണ്ടെന്നും എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പരിപാടിക്കെത്തിയ വനം മന്ത്രി വി.കെ.രാജു അറിയിച്ചു.
Next Story