Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:53 AM GMT Updated On
date_range 17 Jun 2017 8:53 AM GMTവോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീയതി നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മട്ടന്നൂർ നഗരസഭയിലെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17ൽനിന്ന് 21വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അവകാശവാദങ്ങളിന്മേൽ 30ന് തീർപ്പ് കൽപ്പിച്ച് ജൂലൈ മൂന്നിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള യോഗ്യത തീയതിയായ 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. മട്ടന്നൂർ നഗരസഭ, താലൂക്ക്, വില്ലേജ്, ഓഫിസുകൾ വായനശാല എന്നിവിടങ്ങളിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷ www.lsgelection.kerala.gov.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story