Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രാർഥനക്കിടെ പള്ളിയിൽ...

പ്രാർഥനക്കിടെ പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
കാസർകോട്: പ്രാര്‍ഥനക്കിടെ പള്ളിയില്‍ കുഴഞ്ഞുവീണ് അണങ്കൂർ പച്ചക്കാട് പള്ളിക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി (64) നിര്യാതനായി. വ്യാഴാഴ്ച രാത്രി പച്ചക്കാട് മസ്ജിദില്‍ ഇശാ നമസ്‌കാരം കഴിഞ്ഞ് തറാവീഹ് നമസ്‌കാരത്തിന് ഒരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിക്കുേമ്പാഴേക്കും മരിച്ചിരുന്നു. അഹമ്മദി​െൻറയും ആയിഷയുടെയും മകനാണ്. ദീര്‍ഘകാലം കാര്‍വാറിലെ ഹോട്ടലിലും ഒന്നരവര്‍ഷത്തോളം കാസര്‍കോട്ടെ ഷാലിമാര്‍ ഹോട്ടലിലും മാനേജറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: റഷീദ് (ബാഗ് വ്യാപാരി), ആയിഷത്ത് ജസീല, ഷാഹുല്‍ ഹമീദ് (മെഡിക്കല്‍ റപ്രസേൻററ്റിവ്), സവാദ് (അബൂദബി), ജബീറ. മരുമക്കള്‍: മുസ്തഫ കളനാട്, റഹ്മത്ത് ബീവി, ആയിഷത്ത് നിലോഫര്‍ കുമ്പള, മുര്‍ഷിദ ചൂരി. സഹോദരന്‍: സുബൈര്‍ ഒളിയത്തടുക്ക. പടംmuhammad kunhi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story