Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻ കാർഡ് വിതരണം

റേഷൻ കാർഡ് വിതരണം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ താലൂക്കിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ. ജൂൺ 19ന് എ.ആർ.ഡി - 214- എസ്.എൻ.ഡി.പി ഹാൾ (വെങ്ങര), 215- കസ്തൂർബ വായനശാല (വെങ്ങര), 220- ഏഴോം പഞ്ചായത്ത് ഹാൾ(ഏഴോം), 268 -റേഷൻ കട സമീപം(പാണപ്പുഴ), 275- റേഷൻ കട സമീപം( കുഞ്ഞിമംഗലം), 216- പബ്ലിക് ലൈബ്രറി (എരിപുരം). 20ന് എ.ആർ.ഡി -45- എളയാവൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, 35- ചൊവ്വ തൊഴിലാളി യുവജന വായനശാല, ഉരുവച്ചാൽ, 52- റേഷൻകടക്ക് സമീപം, ആറ്റടപ്പ, 54- റേഷൻ കടക്ക് സമീപം, തോട്ടട (എടക്കാട് മെറ്റൽ വർക്സിന് സമീപം), 56- ഒ.കെ.യു.പി സ്കൂൾ (നടാൽ), 252 ശ്രീനാരായണ വായനശാല, കിഴുന്നപ്പാറ. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് കാർഡ് വിതരണം. പുതിയ റേഷൻ കാർഡ് വാങ്ങിക്കുന്നതിന് കാർഡുടമ പഴയ റേഷൻകാർഡും തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണം. കാർഡുടമക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത അവസരത്തിൽ ഉടമയുടെ സമ്മതപത്രം വാങ്ങി കാർഡിലെ മറ്റൊരംഗം തിരിച്ചറിയൽ രേഖയുമായി ഹാജരാവണം. മുൻഗണനാ വിഭാഗം കാർഡുകൾക്ക് 50 രൂപയും മുൻഗണനേതര കാർഡുകൾക്ക് 100 രൂപയുമാണ് വില. മുൻഗണനാ വിഭാഗത്തിൽപ്പെട്ട പട്ടികവർഗത്തിന് റേഷൻ കാർഡ് സൗജന്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story