Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:40 AM GMT Updated On
date_range 2017-06-17T14:10:51+05:30നന്മമരം സിനിമ ചിത്രീകരണം
text_fieldsകണ്ണൂര്‍: ചിറ്റാരിപ്പറമ്പ് സ്ക്രീന്‍ ഫോക്കസിെൻറ ബാനറില്‍ നന്മമരം ജനകീയസിനിമ ഒരുങ്ങുന്നതായി അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ലൈമാക്സ് ചിത്രീകരണം ഇന്ന് രണ്ടിന് ചിറ്റാരിപ്പറമ്പ് ഹൈസ്കൂളില്‍ നടക്കും. ഇളംവെയില്‍ എന്ന ജനകീയ സിനിമയുടെ തുടര്‍ച്ചയാണ് നന്മമരം. േമയ് 10നാണ് ചിത്രീകരണം ആരംഭിച്ചത്. ജൂലൈ ആദ്യ ആഴ്ചയില്‍ സിനിമ പ്രദര്‍ശനത്തിനായി ഒരുങ്ങും. ഒന്നേമുക്കാല്‍ മണിക്കൂർ ദൈര്‍ഘ്യമാണ് സിനിമക്കുള്ളത്. ജനകീയസിനിമയായതിനാല്‍ ഭക്ഷണമുള്‍പ്പെടെയുള്ള പലകാര്യങ്ങളും ഷൂട്ടിങ് നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണം ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ആകെ 10 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ശിവദാസ് മട്ടന്നൂര്‍, രാജേന്ദ്ര തായാട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ രചയിതാവ് ഡോ. കുമാരന്‍ വയലേരി, സംവിധായകന്‍ അനീഷ് പുത്തന്‍പുര, അസോസിയേറ്റ് ഡയറക്ടര്‍ നന്ദു നമ്പ്യാര്‍, നടന്‍ രാജേന്ദ്രന്‍ തായാട്ട് എന്നിവര്‍ പങ്കെടുത്തു.
Next Story