Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:36 AM GMT Updated On
date_range 2017-06-17T14:06:15+05:30മോഷ്ടിച്ച വാഹനങ്ങൾ കണ്ടെടുത്തു
text_fieldsകണ്ണൂർ: അറസ്റ്റിലായ അന്തർസംസ്ഥാന മോഷ്ടാവ് കോയമ്പത്തൂരിൽ വിൽപനനടത്തിയ വാഹനങ്ങൾ ടൗൺ പൊലീസ് കണ്ടെടുത്തു. മോഷ്ടാവ് കാസർകോട് പള്ളിക്കരയിലെ അഹമ്മദ് കബീറിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂരിൽനിന്ന് രണ്ടു ബൊലേറോ ജീപ്പുകൾ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച വാഹനം ഇയാൾ വിൽപനനടത്തിയ പീലിക്കോെട്ട മട്ടലായി മനോജിനെ പിടികൂടി ചോദ്യം ചെയ്തതിനെ തുടർന്നാണ് വാഹനങ്ങൾ കണ്ടെത്തിയത്. കർണാടകയിൽനിന്ന് കവർന്നതാണ് വാഹനങ്ങൾ. മനോജിെൻറ നേതൃത്വത്തിൽ കോയമ്പത്തൂരിൽ വിൽപന നടത്തിയതായിരുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമായി നിരവധി വാഹനങ്ങളാളാണ് പ്രതി മോഷ്ടിച്ച് വിൽപന നടത്തിയത്. കോഴിക്കോടുനിന്ന് മോഷ്ടിച്ച വാഹനവുമായി വരവെയാണ് കഴിഞ്ഞദിവസം ഇയാൾ ടൗൺ പൊലീസിെൻറ പിടിയിലായത്.
Next Story