Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:36 AM GMT Updated On
date_range 17 Jun 2017 8:36 AM GMTമാഗസിൻ വിവാദത്തിൽ അന്വേഷണം വേണം ^എം.എസ്.എഫ്
text_fieldsbookmark_border
മാഗസിൻ വിവാദത്തിൽ അന്വേഷണം വേണം -എം.എസ്.എഫ് കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിന് വിവാദത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പട്ടു. ആവിഷ്കാരത്തിെൻറ പേരില്‍ അശ്ലീലതയും അവഹേളനവും ആഭാസവും പ്രചരിപ്പിക്കുന്നത് ആശാസ്യകരമല്ല. ഫാഷിസത്തെ ചെറുക്കേണ്ടത് അവര്‍ക്ക് പ്രചാരണായുധങ്ങള്‍ നല്കിക്കൊണ്ടാവരുതെന്നും കാമ്പസുകളും മാഗസിനുകളും സര്‍ഗാത്മകതയെ നന്മയാല് അടയാളപ്പെടുത്തുന്നതാവണമെന്നും ജില്ല പ്രസിഡൻറ് സി.കെ. നജാഫ്, ജനറൽ സെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story