Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതികളെ ഉടൻ...

പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്; ബസ് സമരം മാറ്റി​െവച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: ബസ് തൊഴിലാളികളെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്നു മുതൽ തളിപ്പറമ്പ്--ശ്രീകണ്ഠപുരം റുട്ടിൽ സംയുക്ത മോട്ടോർ തൊഴിലാളി യൂനിയൻ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിെവച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​െൻറ നിർദേശപ്രകാരം ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷി​െൻറ നേതൃത്വത്തിൽ യൂനിയൻ നേതാക്കളുമായി വെള്ളിയാഴ്ച വൈകീട്ടോടെ ശ്രീകണ്ഠപുരം സ്‌റ്റേഷനിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് സമരം മാറ്റിയത്. രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന പൊലീസി​െൻറ ഉറപ്പിനെ തുടർന്നാണ് സമരം മാറ്റിയതെന്ന് യൂനിയൻ നേതാക്കൾ അറിയിച്ചു. പ്രതികൾ മുൻകൂർജാമ്യത്തിന് പോയ സാഹചര്യത്തിലാണ് അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story