Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:31 AM GMT Updated On
date_range 2017-06-17T14:01:43+05:30പഴശ്ശിരാജയുടെ പോരാട്ടചരിത്രങ്ങൾ പഴശ്ശി സ്മൃതിമണ്ഡപത്തിലും
text_fieldsഉരുവച്ചാൽ: കേരളവർമ പഴശ്ശിരാജയുടെ പോരാട്ടചരിത്രങ്ങൾ ഇനി പഴശ്ശി സ്മൃതിമണ്ഡപത്തിലും. മണ്ഡപത്തിലെ ചുമരിൽ വരക്കുന്ന ചിത്രങ്ങൾ പൂർത്തീകരിച്ച് ജൂലൈ ആദ്യവാരത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കും. കേരളസിംഹം പഴശ്ശിരാജയുടെ ചരിത്രം മട്ടന്നൂർ നഗരസഭയാണ് ചുമർചിത്രമാക്കുന്നത്. ജന്മനാട്ടിലെ ചരിത്രസ്മാരകത്തിൽ പഴശ്ശിയുടെ ജീവിതത്തിെൻറ വിവിധഘട്ടങ്ങളാണ് ആലേഖനംചെയ്യുക. കെ.ആർ. ബാബുവിെൻറ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് സ്മൃതിമണ്ഡപത്തിെൻറ ചുമരുകളിൽ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിെൻറ നാൾവഴികൾ ആലേഖനം ചെയ്യുന്നത്. പഴശ്ശിയിലെ കോട്ടക്കുളത്തിൽ പടുത്തുയർത്തിയ കൂത്തമ്പലത്തിെൻറ മാതൃകയിലുള്ള സ്മൃതിമണ്ഡപത്തിെൻറ ചുമരുകളിലാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കെതിരെ കേരളസിംഹം നടത്തിയ ഐതിഹാസിക പോരാട്ടമുൾപ്പെടെയുള്ള ചരിത്രം വിവരിക്കുക. ഈട്ടിത്തടിയിൽ തീർത്ത പഴശ്ശിയുടെ പൂർണകായപ്രതിമ സ്ഥാപിച്ചശേഷം ചരിത്രമ്യൂസിയമെന്നോണം സ്മൃതിമണ്ഡപത്തെ മാറ്റിയെടുക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ. പഴശ്ശിയിൽ നടന്ന ചുമർചിത്രരചന കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.ആർ. ബാബു, കെ. ജോയ്കുമാർ, അരുൺജിത്ത് പഴശ്ശി, കെ.പി. രമേശ്ബാബു, നഗരസഭാ സെക്രട്ടറി എം. സുരേശൻ എന്നിവർ സംസാരിച്ചു.
Next Story