Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുവിദ്യാലയങ്ങളിൽ...

പൊതുവിദ്യാലയങ്ങളിൽ മക്കളെ അയക്കുന്ന അധ്യാപകരുടെ കൂട്ടായ്മ

text_fields
bookmark_border
ചെറുവത്തൂർ: പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പൊതുവിദ്യാലയങ്ങളിൽ മക്കളെ അയക്കുന്ന അധ്യാപകരുടെ വേറിട്ട കൂട്ടായ്മക്ക് ജില്ലയിൽ തുടക്കമായി. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ മെച്ചപ്പെട്ട പഠനബോധന തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനാവശ്യമായ പിന്തുണ മുഴുവൻ അധ്യാപകർക്കും നൽകാൻ കൂട്ടായ്മ കർമപരിപാടികൾ ആവിഷ്കരിക്കും. ഒപ്പം, അംഗീകാരമില്ലാത്ത അൺ എയ്ഡഡ്‌ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കൈക്കൊണ്ട നടപടികളെ വിജയത്തിലെത്തിക്കാനാവശ്യമായ നിയമപോരാട്ടത്തിൽ കക്ഷിചേരാനും 'വോയ്സ് ഓഫ് ടീച്ചേഴ്സ്, കാസർേകാട്' എന്ന് പേരിട്ട അധ്യാപകകൂട്ടായ്മ തീരുമാനിച്ചു. ജൂലൈ രണ്ടാം വാരത്തിൽ വിപുലമായ അധ്യാപകസംഗമം സംഘടിപ്പിച്ച് ഭാവിപരിപാടികൾക്ക് രൂപംനൽകും. ചന്തേര ഗവ. യു.പി സ്കൂളിൽ ചേർന്ന യോഗത്തിൽ പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. ഡോ. എം.വി. ഗംഗാധരൻ, ഒയോളം നാരായണൻ, കൊടക്കാട് നാരായണൻ, കെ.എം. അനിൽകുമാർ, എം.കെ. വിജയകുമാർ, ഇ. മധുസൂദനൻ, സി.വി. ഗോവിന്ദൻ, കെ.പി. ബൈജു, അനൂപ് കല്ലത്ത്, പി.വി. വിനോദ്, പി.പി. തമ്പാൻ, പി. വേണുഗോപാലൻ, കെ. അർജുനൻ എന്നിവർ സംസാരിച്ചു. കെ. പ്രേംരാജ് സ്വാഗതവും പി.വി. ഉണ്ണിരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.കെ. വിജയകുമാർ (കൺ), ഡോ. എം.വി. ഗംഗാധരൻ (ചെയർ), കെ.എം. അനിൽകുമാർ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story