Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:54 AM GMT Updated On
date_range 2017-06-15T14:24:21+05:30മദ്യനയം:- യു.ഡി.എഫ് ജനകീയ സദസ്സ് 15ന്
text_fieldsകാസർകോട്: ഇടതു മുന്നണിയുടെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ജൂൺ 15ന് വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ജനകീയ സദസ്സ് സംഘടിപ്പിക്കാൻ യു.ഡി.എഫ് കാസർകോട് നിയോജക മണ്ഡലം ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ല ചെയർമാൻ ചെർക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ജൂലൈ ഒന്നിന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന് മുന്നോടിയായി ജൂൺ 16ന് നാലിന് നഗരസഭയിലും 17ന് 11ന് ബദിയടുക്കയിലും 18ന് 10ന് കാറഡുക്കയിലും 11ന് ബെള്ളൂരിലും മൂന്നിന് കുംബഡാെജയിലും നാലിന് മൊഗ്രാൽപുത്തൂരിലും 19ന് നാലിന് മധൂരിലും യോഗങ്ങൾ വിളിച്ചു ചേർക്കും. എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. കരുൺ താപ്പ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ. എ ഗോവിന്ദൻ നായർ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി, മാഹിൻ കേളോട്ട്, ടി.എം. ഇഖ്ബാൽ, കെ. ഖാലിദ്, ബി.കെ. അബ്ദുസമദ്, ഉബൈദുല്ല കടവത്ത്, ആർ. ഗംഗാധരൻ, കെ. വാരിജാക്ഷൻ, എ.കെ. ശങ്കർ, എം.പുരുഷോത്തമൻ നായർ, ജി. നാരായണൻ, ഹനീഫ് ചേരങ്കൈ, ആനന്ദ മവ്വാർ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ എന്നിവർ സംസാരിച്ചു.
Next Story