Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:52 AM GMT Updated On
date_range 15 Jun 2017 8:52 AM GMTകുമ്പഡാജെ പഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
text_fieldsbookmark_border
ബദിയടുക്ക: എൻഡോസൾഫാൻ ഇരകൾക്കനുവദിച്ച ആംബുലൻസ് പഞ്ചായത്ത് ഭരണസമിതി ഉപയോഗപ്പെടുത്താതെ തുരുെമ്പടുത്ത് നശിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തിന് അനുവദിച്ച ആംബുലൻസ് രോഗികളുടെ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും പൊതുമുതൽ നശിപ്പിച്ച ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. എൻഡോസൾഫാൻ ദുരിതബാധിത മേഖലയെന്നനിലയിൽ കുമ്പഡാജെ പഞ്ചായത്തിന് അനുവദിച്ച ആംബുലൻസ് രണ്ടു വർഷത്തിലേറെയായി പഞ്ചായത്ത് ഒാഫിസിെൻറ പിറകുവശത്ത് കട്ടപ്പുറത്ത് കയറ്റിവെച്ചനിലയിലാണ്. ഡ്രൈവറെ നിയമിച്ചാൽ വേതനം നൽകാനും വാഹനത്തിെൻറ അറ്റകുറ്റപ്പണി നടത്താനും ഫണ്ടില്ലെന്നതാണ് പഞ്ചായത്തിെൻറ ന്യായീകരണം. വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് പഞ്ചായത്ത് ഓഫിസ് ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജു മാത്യു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ജയൻ, പാർട്ടി ലോക്കൽ സെക്രട്ടറി ടി.എൻ. നമ്പ്യാർ, സി.എച്ച്. രാമചന്ദ്രൻ, നവീൻകുമാർ, ജി. പ്രമോദ്, നാരായണൻ, കെ.പി. രാമചന്ദ്രൻ, നിശ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പ്രശാന്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story