Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:45 AM GMT Updated On
date_range 2017-06-15T14:15:02+05:30'ആയിരം മാവുകൾ' പദ്ധതി
text_fieldsചെറുവത്തൂർ: മാവുകൾ കുറവായ നാട്ടിൽ മാവിെൻറയും കശുമാവിെൻറയും സമൃദ്ധി ലക്ഷ്യമിട്ട് പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ. ആയിരം നാട്ടുമാവുകളും 300 കശുമാവുകളുമാണ് മാവിലാകടപ്പുറം, പടന്നക്കടപ്പുറം, വലിയപറമ്പ് പ്രദേശങ്ങളിൽ കുട്ടികളുടെ വീട്ടുപറമ്പുകളിൽ വെച്ചുപിടിപ്പിക്കുക. നാട്ടുമാവുകളുടെ നഴ്സറി ഇതിനായി വിദ്യാലയത്തിലൊരുക്കും. കശുമാവിൻതൈയും പകുതിയോളം മാവിൻതൈകളും ഇതിനകം വിതരണംചെയ്തു. ഇതിനുപുറമെ സ്‌കൂളിൽ ഒരുകുട്ടി വനംപദ്ധതിക്കും തുടക്കമായി. കശുമാവിൻതൈ വിതരണ ഉദ്ഘാടനം പ്രധാനാധ്യാപകൻ എം. ഭാസ്കരൻ നിർവഹിച്ചു. അധ്യാപകന്മാരായ ടി. ജയചന്ദ്രൻ, പ്രമോദ് ആലപ്പടമ്പൻ, ടി.കെ. സന്തോഷ് കുമാർ, സി. കുമാരൻ, സ്റ്റാഫ് സെക്രട്ടറി എ. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.
Next Story