Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോക രക്തദാത ദിനാചരണം

ലോക രക്തദാത ദിനാചരണം

text_fields
bookmark_border
മാഹി: രക്തദാനം ജിവദാനമായതിനാൽ മഹനീയമാണെന്നും മനുഷ്യൻ എന്ന നിലയിൽ ഏറെ ആഹ്ലാദം നൽകുന്ന കർമമാണെന്നും നിഖിൽ രവീന്ദ്രൻ പറഞ്ഞു. മാഹി എക്കോൾ സെന്ത്റാൾ എ കൂർ കോംപ്ലമാന്തേറിൽ സംഘടിപ്പിച്ച ലോക രക്തദാത ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലഡ് ഡോണർ കേരളയുടെ ഏറ്റവും മികച്ച രക്തദാതാവിനുള്ള കണ്ണൂർ ജില്ലതല പുരസ്കാരം നേടിയ നിഖിൽ ത​െൻറ അനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടു. കെ.ഡി.കെയുടെ രക്തദാതാവിനുള്ള ജില്ലതല പുരസ്കാരം നേടിയ നിഖിലിനെ പ്രധാനാധ്യാപകൻ എം. മുസ്തഫ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഫാത്തിമ ഷിറിൻ, ശിവാനി, അഭിനന്ദ്, അശ്വഗേഷ് എന്നിവർ തയാറാക്കിയ ചുമർപത്രിക പ്രകാശനം ചെയ്തു. ഫാത്തിമ വാജിത സ്വാഗതവും സി.ഇ. രസിത നന്ദിയും പറഞ്ഞു. അമൃത നിഖിൽ, പോൾ ഷിബു, വിജി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story