Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:37 AM GMT Updated On
date_range 15 Jun 2017 8:37 AM GMTജില്ല കൺവെൻഷനും സമരപ്രഖ്യാപനവും
text_fieldsbookmark_border
കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള നൂറുകണക്കിന് നഴ്സുമാർ പെങ്കടുത്തു. ശമ്പളപരിഷ്കരണം അനന്തമായി നീളുന്നതിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പളവർധന അട്ടിമറിക്കാനുള്ള മാനേജ്മെൻറുകളുടെ ശ്രമത്തിനുമെതിരെ സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രി നഴ്സുമാർ ജൂൺ 20 മുതൽ അനിശ്ചിതകാല സമരമാരംഭിക്കുന്നു. ഇതിനു മുന്നോടിയായാണ് കൺവെൻഷനും സമരപ്രഖ്യാപനവും സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡൻറ് ലിബിൻ തോമസ് ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി ജിതേഷ് കാഞ്ഞിലേരി അധ്യക്ഷതവഹിച്ചു. വിനീത് കൃഷ്ണൻ, സനിൻ ചന്ദ്രൻ കുന്നേൽ, പ്രിൻസ് മാത്യു, ശിൽപ, ജെയിംസ്, മഹേഷ്കുമാർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് തൊഴിൽമന്ത്രി വിളിച്ചുചേർക്കുന്ന യോഗത്തിൽ ശമ്പളവർധന സംബന്ധിച്ച് ധാരണയായില്ലെങ്കിൽ മുഴുവൻ സ്വകാര്യ ആശുപത്രികളിലും 20 മുതൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ലിബിൻ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story