Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:37 AM GMT Updated On
date_range 15 Jun 2017 8:37 AM GMTഭരണസ്വാധീനമുപയോഗിച്ച് ഫസല്‍കേസ് അട്ടിമറിക്കാന്‍ നീക്കം- ^കെ. സുരേന്ദ്രന്
text_fieldsbookmark_border
ഭരണസ്വാധീനമുപയോഗിച്ച് ഫസല്‍കേസ് അട്ടിമറിക്കാന്‍ നീക്കം- -കെ. സുരേന്ദ്രന് കണ്ണൂര്‍: ഫസൽ വധേക്കസ് ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സി.പി.എം തേര്‍വാഴ്ചക്കെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതി സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കാരായി ചന്ദ്രേശഖരന് ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. എന്നാല്‍, സി.പി.എമ്മും പൊലീസും പുതിയകഥ കെട്ടിച്ചമച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മ ആര്.എസ്.എസ് പ്രാന്ത സഹകാര്യവാഹക് എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ല പ്രസിഡൻറ്് കെ.പി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദ്കുമാര്‍ സ്വാഗതവും പ്രേംസായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story