Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:35 AM GMT Updated On
date_range 2017-06-15T14:05:59+05:30മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: 'പരേതരുടെ' ആദ്യസംഘം ഇന്ന് കോടതിയിൽ ഹാജരാകും
text_fieldsമഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാരോപിച്ച് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ ഹരജിയിൽ 'പരേതരും' വിദേശത്തുണ്ടായിരുന്ന വ്യക്തികളും ഇന്ന് ഹൈകോടതിയിൽ നേരിട്ട് ഹാജരാകും. മംഗൽപാടി പഞ്ചായത്തിൽ ഉപ്പള ഭഗവതിനഗറിലെ മമ്മുഞ്ഞിയുടെ മകൻ അബ്ദുല്ല, വോർക്കാടി പഞ്ചായത്തിലെ കജെ ഹൗസിൽ ഇദ്ദീൻ ബ്യാരിയുടെ മകൻ ഹമീദ് കുഞ്ഞി എന്നീ 'പരേതരാ'ണ് ഇന്ന് കോടതിയിൽ ഹാജരാവുക. പരേതരെന്ന് സുരേന്ദ്രൻ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടിയ ആറുപേരിൽപെട്ടവരാണ് ഇവർ. മറ്റുള്ളവർ സമൻസ് കൈപ്പറ്റിയിട്ടുണ്ടെങ്കിലും പിന്നീട് ഹാജരായാൽ മതി. രണ്ടു 'പരേതർ'ക്ക് പുറേമ തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നുവെന്ന് ഹരജിയിൽ ആരോപിച്ച വോർക്കാടി ബാക്രബയലിലെ അനസും ഇന്ന് കോടതിയിൽ ഹാജരാകും. കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഇച്ചിലംപാടിയിലെ മുഹമ്മദിെൻറ ഭാര്യ ആയിഷ, മഞ്ചേശ്വരം പഞ്ചായത്തിലെ ബങ്കര മഞ്ചേശ്വരം സ്വദേശി മമ്മുഞ്ഞിയുടെ മകൻ ഹാജി അഹമ്മദ് ബാവ എന്നിവരും പരേതരാണെന്നാണ് കെ. സുരേന്ദ്രൻ ഹൈകോടതിയിൽ വാദിച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നുവെന്ന് ആരോപിച്ച് സുരേന്ദ്രൻ ഹൈകോടതിയിൽ നൽകിയ പട്ടികയിൽ ബി.ജെ.പിയുടെ പോഷകസംഘടനയായ ന്യൂനപക്ഷ മോർച്ച ജില്ല നേതാവിെൻറ പേരും ഉൾപ്പെട്ടു. ന്യൂനപക്ഷ മോർച്ച ജില്ല സമിതി അംഗവും മഞ്ചേശ്വരം മണ്ഡലം മുൻ സെക്രട്ടറിയും മംഗൽപാടി പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ബന്തിയോട് അടുക്ക സ്വദേശി മുഹമ്മദ് അഷ്‌റഫാണ് പട്ടികയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് അഷ്‌റഫ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ലീഗ് അനുഭാവികളായ ആറുപേർക്ക് ബന്തിയോട് നടന്ന പൊതുയോഗത്തിൽ വെച്ച് കെ. സുരേന്ദ്രൻതന്നെ പാർട്ടി അംഗത്വം നൽകിയിരുന്നു. ഈ ആറുപേരെ ബി.ജെ.പിയിൽ എത്തിച്ചത് അഷ്‌റഫ് മുൻകൈയെടുത്താണ്. വോെട്ടടുപ്പ് ദിവസം വിദേശത്തായിരുന്നുവെന്ന് ആരോപിച്ച അഞ്ചുപേർ കഴിഞ്ഞദിവസം കോടതിയിൽ ഹാജരായിരുന്നു.
Next Story