Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:31 AM GMT Updated On
date_range 15 Jun 2017 8:31 AM GMTഅവിശ്വാസം; ബി.ജെ.പിക്ക് ആലപ്പുഴയിലെ ഏക ഗ്രാമപഞ്ചായത്ത് നഷ്ടമായി, പ്രസിഡൻറും വൈസ് പ്രസിഡൻറും പുറത്തായി
text_fieldsbookmark_border
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന ഏക ഗ്രാമ പഞ്ചായത്തായ ചെങ്ങന്നൂർ മണ്ഡലത്തിലെ തിരുവൻവണ്ടൂരിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കി. എൽ.ഡി.എഫ്, കേരള കോൺഗ്രസ് എം, കോൺഗ്രസ് സഖ്യത്തിെൻറ നേതൃത്വത്തിലാണ് ബി .ജെ.പിയെ താഴെയിറക്കിയത്. പ്രസിഡൻറ് ജലജ രവീന്ദ്രനെതിരെ കോൺഗ്രസിലെ ഹരികുമാർ മുരിത്തിട്ടയും വൈസ് പ്രസിഡൻറ് മോഹനൻ വല്യവീട്ടിലിനെതിരെ കേരള കോൺഗ്രസ് എമ്മിലെ പ്രഫ. ഏലിക്കുട്ടി കുര്യാക്കോസും നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ ബുധനാഴ്ച രാവിലെയും ഉച്ചക്കുമായി നടന്ന ചർച്ചയിലും വോട്ടെടുപ്പിലും 13 അംഗങ്ങൾ പങ്കെടുത്തു. അവിശ്വാസത്തെ അനുകൂലിച്ച് കേരള കോൺഗ്രസ് എമ്മിലെ മൂന്നും എൽ.ഡി.എഫിലെ രണ്ടും യു.ഡി.എഫിലെ രണ്ടും അംഗങ്ങൾ ഉൾെപ്പടെ ഏഴു പേർ വോട്ടു ചെയ്തു. എതിർത്ത് ബി.ജെ.പിയിലെ ആറ് അംഗങ്ങളും അണിനിരന്നു. ചെങ്ങന്നൂർ ബി.ഡി.ഒ ബി. ഹർഷനായിരുന്നു. ഇനി നടക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പിന്തുണയോടെ കേരള കോൺഗ്രസ് എം പ്രതിനിധികൾ പ്രസിഡൻറും വൈസ് പ്രസിഡൻറുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story