Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKN ASF12 എക്​സൈസ്​...

KN ASF12 എക്​സൈസ്​ ഒാഫിസിലേക്ക്​ മാർച്ചും ധർണയും

text_fields
bookmark_border
ആലക്കോട്: സുപ്രീം കോടതി വിധിമൂലം തൊഴിൽ നഷ്ടപ്പെട്ട മദ്യ വ്യവസായ തൊഴിലാളികൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകുക, തൊഴിലുറപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന കള്ള്ചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിെഎ.ടി.യു) ജൂൺ 28ന് നടത്തുന്ന സെക്രേട്ടറിയറ്റ് മാർച്ചി​െൻറ ഭാഗമായുള്ള അവകാശ ദിനാചരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ പത്തിന് എക്സൈസ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. പരിസര ശുചിത്വ ബോധവത്കരണം ആലക്കോട്: ആലക്കോട് െഎശ്വര്യ സ്വാശ്രയ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ പരിസര ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വീടുകൾ സന്ദർശിച്ചാണ് ബോധവത്കരണം നടത്തിയത്. ആലക്കോട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ പി.കെ. ഗിരിജാമണി ടീച്ചർ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡൻറ് മാത്യു വട്ടപ്പലം, സെക്രട്ടറി ചന്ദ്രൻ ചീരക്കുടി എന്നിവർ നേതൃത്വം നൽകി. കൺവെൻഷൻ ആലക്കോട്: ഡി.വൈ.എഫ്.െഎ ആലക്കോട് ബ്ലോക്ക് കമ്മിറ്റി, ബെഫി, എസ്.എഫ്.െഎ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരുടെ കൺവെൻഷൻ നടന്നു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.എം. ജോസഫ് ഉദ്ഘാടനംചെയ്തു. ഡി.വൈ.എഫ്.െഎ ആലക്കോട് ബ്ലോക്ക് പ്രസിഡൻറ് കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. എം. കരുണാകരൻ, മനു തോമസ്, ടോമി മൈക്കിൾ, ഋഷികേശ് ബാബു, ഷൈൻ കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story