Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:19 AM GMT Updated On
date_range 14 Jun 2017 9:19 AM GMTജലസുരക്ഷക്കായി സെമിനാർ
text_fieldsbookmark_border
പെരിയ: ശാസ്ത്രീയമാർഗങ്ങളിലൂടെ ജലദൗർലഭ്യം പരിഹരിക്കാനുള്ള നിർദേശങ്ങളുമായി ജലസുരക്ഷ സെമിനാർ സംഘടിപ്പിച്ചു. സംസ്കൃതി പുല്ലൂരിെൻറ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ജലസംരക്ഷണം, കിണർ റീചാർജിങ്, ശാസ്ത്രീയവും ദീർഘവീക്ഷണത്തോടെയുമുള്ള ജലസുരക്ഷാമാർഗങ്ങൾ, മഴവെള്ളസംഭരണം, ജലസാക്ഷരത തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ പ്രതിപാദിച്ചു. പുല്ലൂർ- പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പുല്ലൂർ പ്രസിഡൻറ് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം. ഗോപാലൻ വിഷയം അവതരിപ്പിച്ചു. എ. സന്തോഷ്കുമാർ, ബി.വി. വേലായുധൻ, ടി. ബിന്ദു, പി. ജനാർദനൻ, എ.ടി. ശശി, കെ. സീത, ഓമന വിജയൻ, എം.വി. വിജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story