Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഭകളെ ആദരിക്കലും...

പ്രതിഭകളെ ആദരിക്കലും പരിസ്ഥിതി സെമിനാറും

text_fields
bookmark_border
കാസര്‍കോട്: കാന്തിക്കര ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥി പ്രതിഭകളെ ആദരിക്കലും പരിസ്ഥിതി സംരക്ഷണ സെമിനാറും നടത്തി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരെയും കലോത്സവങ്ങളില്‍ മികവ് കാട്ടിയവരെയും കാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. മധൂര്‍ പഞ്ചായത്ത്‌ പ്രസിഡൻറ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍ സമ്മാന വിതരണം നടത്തി. സി.എല്‍. ഹമീദ്, ഹമീദ് ബള്ളൂര്‍, കെ. ലീല, കോമളവല്ലി, കെ. ഉദയാനന്ദ എന്നിവര്‍ സംസാരിച്ചു. സി.ഒ. ഷാജു സ്വാഗതവും പി. നവീന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story