Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആസ്ട്രൽ വാച്ചസ്...

ആസ്ട്രൽ വാച്ചസ് കമ്പനിയുടെ ഭൂമിയിൽ തൊഴിൽസംരംഭം തുടങ്ങണം ^എം.എൽ.എ

text_fields
bookmark_border
ആസ്ട്രൽ വാച്ചസ് കമ്പനിയുടെ ഭൂമിയിൽ തൊഴിൽസംരംഭം തുടങ്ങണം -എം.എൽ.എ കാസർകോട്: ആസ്ട്രൽ വാച്ചസ് കമ്പനി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് തൊഴിൽസംരംഭം ആരംഭിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കാസർകോട് ബീച്ച് റോഡിൽ പ്രവർത്തിച്ചിരുന്ന എച്ച്.എം.ടി കമ്പനിക്ക് വാച്ചുകൾ സംയോജിപ്പിച്ചുകൊടുത്തിരുന്ന കമ്പനി 2002ലാണ് പ്രവർത്തനരഹിതമായത്. എച്ച്.എം.ടി കമ്പനിയിൽനിന്നുള്ള ഓർഡറുകളിൽ കുറവുവന്നതിനെ തുടർന്ന് കമ്പനി കുറെ നാളുകളായി നഷ്ടത്തിലായിരുന്നു. വൈവിധ്യവത്കരണത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് 2002 നവംബർ അഞ്ചിന് കമ്പനി പ്രവർത്തനം നിർത്തിവെച്ചു. ആസ്ട്രൽ വാച്ചസ് കമ്പനി കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തി​െൻറ വിസ്തീർണം 1.99 ഏക്കറാണ്. ഈ സ്ഥലത്തി​െൻറ നിലവിലെ ഉടമസ്ഥാവകാശം കെ.എസ്.ഐ.ഡി.സിയുടെ പേരിലാണുള്ളത്. ഇവിടെ വ്യവസായവകുപ്പി​െൻറ കീഴിൽ മറ്റൊരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story