Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:14 AM GMT Updated On
date_range 14 Jun 2017 9:14 AM GMTകലക്ടറുടെ പേരിൽ വ്യാജവാർത്ത: അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം
text_fieldsbookmark_border
കാസർകോട്: ജില്ല കലക്ടറുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തും. കലക്ടർ കെ. ജീവൻ ബാബുവിെൻറ നിർദേശപ്രകാരമാണിത്. കനത്ത മഴകാരണം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചെന്നായിരുന്നു ഞായറാഴ്ച രാത്രി വാട്സ്ആപ് വഴി പ്രചരിച്ച സന്ദേശം. ഇതുസംബന്ധിച്ച് ഒാൺലൈൻ പോർട്ടലിൽ വാർത്ത പ്രസിദ്ധീകരിച്ചതായി തെറ്റിദ്ധരിപ്പിക്കാൻ പോർട്ടലിെൻറ ലിങ്ക് സഹിതമായിരുന്നു സന്ദേശം. വ്യാജസന്ദേശം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കലക്ടർ അന്വേഷണത്തിന് നിർദേശം നൽകിയത്. ഇത്തരം വ്യാജസന്ദേശങ്ങൾ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബാധിക്കുന്നതായി കലക്ടർ ചൂണ്ടിക്കാട്ടി. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ശകതമായ നിയമനടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ല െപാലീസ് മേധാവിക്ക് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story