Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:14 AM GMT Updated On
date_range 14 Jun 2017 9:14 AM GMTലോക രക്തദാതാ ദിനാചരണം: ജില്ലതല ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
കണ്ണൂർ: ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ ലോക രക്തദാതാ ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സില്‍ പി.കെ. ശ്രീമതി എം.പി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയാകും. സന്നദ്ധ രക്തദാനമേഖലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ബോധവത്കരണ സെമിനാറില്‍ ജില്ല ആശുപത്രി രക്തബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ബി. ഷഹീദ ക്ലാസെടുക്കും. ജില്ല ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി രക്തബാങ്കുകളുടെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പും നടക്കും. രക്തദാനത്തിന് സന്നദ്ധരായിട്ടുള്ളവര്‍ രാവിലെ 10നും 12നുമിടയില്‍ കോളജ് ഓഫ് കോമേഴ്സില്‍ എത്തിച്ചേരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story