Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂര്‍ നഗരസഭ...

മട്ടന്നൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം: മാധ്യമങ്ങളിൽ പരസ്യം: പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് ചെയര്‍മാ​െൻറ രൂക്ഷ വിമര്‍ശം

text_fields
bookmark_border
മട്ടന്നൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം: മാധ്യമങ്ങളിൽ പരസ്യം: പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് ചെയര്‍മാ​െൻറ രൂക്ഷവിമര്‍ശനം മട്ടന്നൂർ: മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റില്‍ നഗരസഭ പുതുതായി നിര്‍മിച്ച ഷോപ്പിങ് മാളി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളിൽ പരസ്യം നല്‍കിയതിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്ക് ചെയര്‍മാ​െൻറ രൂക്ഷവിമര്‍ശനം. വിവിധ മാധ്യമങ്ങൾക്ക് പരസ്യത്തിന് 1,05,050 രൂപ അനുവദിക്കുന്നത് സംബന്ധിച്ചായിരുന്നു ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലെ മൂന്നാമത്തെ അജണ്ട. ഇത്രവലിയ തുക പരസ്യത്തിന് അനുവദിക്കാന്‍ കഴിയില്ലെന്ന് സെക്രട്ടറി കുറിപ്പെഴുതിയതായിരുന്നു ചെയര്‍മാനെ രോഷംകൊള്ളിച്ചത്. അഞ്ചു ബൃഹത്പദ്ധതികളാണ് ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനത്തി​െൻറ ഭാഗമായി നടന്നതെന്നും പരിപാടികളുടെ നടത്തിപ്പും മറ്റും നഗരസഭ സെക്രട്ടറിയുമായി ആലോചിച്ചാണ് ചെയ്തതെന്നും ചെയര്‍മാന്‍ പറഞ്ഞു. പരസ്യത്തിനും മറ്റുമായി പ്രധാനമായും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയാണ് ചെയ്തത്. സെക്രട്ടറി തന്നെ വേട്ടയാടാനുള്ള അവസരം ഉണ്ടാക്കി. നഗരസഭ മൂന്നാം ഗവൺമ​െൻറാണെന്ന സത്യം ചില ഉദ്യോഗസ്ഥര്‍ക്കും എൻജിനീയര്‍മാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. സെക്രട്ടറിയുടെ കുറിപ്പ് ഭരണസമിതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 22നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മട്ടന്നൂരില്‍ പുതിയ ഷോപ്പിങ്മാൾ ഉദ്ഘാടനം ചെയ്തിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story