Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ ഉത്സവ നഗരി...

കൊട്ടിയൂർ ഉത്സവ നഗരി സി.സി.ടി.വി നിരീക്ഷണ വലയത്തിൽ

text_fields
bookmark_border
കേളകം: കൊട്ടിയൂർ ഉത്സവനഗരി സി.സി.ടി.വി നിരീക്ഷണ വലയത്തിൽ. അക്കരെ കൊട്ടിയൂരിൽ ദേവസ്വം അധികൃതർ നിരീക്ഷണത്തിനായി 16 കാമറകളാണ് ഉത്സവ നഗരിക്ക് ചുറ്റും സ്ഥാപിച്ചത്. കൂടാതെ മന്ദംചേരി, ഇക്കരെ കൊട്ടിയൂർ, പാമ്പറപ്പാൻ തുടങ്ങിയ പ്രദേശങ്ങളിലായി പൊലീസ് നിരീക്ഷണത്തിനും നിരവധി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അക്കരെ കൊട്ടിയൂർ തിരുവഞ്ചിറ, മണിത്തറ പരിസരം, കാഷ് കൗണ്ടിങ് കൗണ്ടറുകൾ, പ്രധാന പാതകൾ തുടങ്ങി എല്ലാം കാമറക്കണ്ണിലൂടെ കാണാം. സി.സി.ടി.വി നിരീക്ഷണമൊരുക്കിയതോടെ പൊലീസും ദേവസ്വം അധികാരികളും സുരക്ഷയുടെ കാര്യത്തിൽ തികഞ്ഞ ആത്മ വിശ്വാസത്തിലാണിപ്പോൾ.
Show Full Article
TAGS:LOCAL NEWS 
Next Story