Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:56 AM GMT Updated On
date_range 14 Jun 2017 8:56 AM GMTഅമ്പായത്തോട് ടൗണിൽ റോഡിൽ ടാറിങ് പൊളിഞ്ഞ് യാത്ര ദുഷ്കരമായി
text_fieldsbookmark_border
കേളകം: കൊട്ടിയൂർ-മാനന്തവാടി അന്തർസംസ്ഥാന പാതയിൽ അമ്പായത്തോട് ടൗണിൽ ആഴ്ചകൾക്കുമുമ്പ് ചെയ്ത ടാറിങ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായി. റോഡ് വികസനത്തിെൻറ ഭാഗമായി അമ്പായത്തോട് ടൗണിൽ റോഡ് ഉയർത്തിയ ഭാഗത്ത് ഉണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ കോൺക്രീറ്റ് ചെയ്തതിെൻറ മുകളിൽ വീണ്ടും ടാറിങ് ചെയ്തതാണ് പൊട്ടിപ്പൊളിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോൺക്രീറ്റ് ചെയ്തഭാഗം ഇളക്കിക്കളഞ്ഞശേഷം ടാറിങ് ചെയ്യണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ ഇത് നിരാകരിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൊട്ടിയൂർ വൈശാഖമഹോത്സമാരംഭിച്ചതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി യാത്രചെയ്യുന്നത്. പൊളിഞ്ഞഭാഗത്ത് ജില്ലി കിടക്കുന്നതുമൂലം ബൈക്ക് യാത്രക്കാർ വീഴുന്നതും പതിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story