Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:56 AM GMT Updated On
date_range 14 Jun 2017 8:56 AM GMTചെറുപുഴ ടൗണിലെ കടകളിൽ പരിശോധന: പ്ലാസ്റ്റിക് പിടികൂടി
text_fieldsbookmark_border
ചെറുപുഴ: ടൗണിലെ കടകളിൽ പഞ്ചായത്ത് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇരുപതോളം കടകളിൽനിന്ന് പിഴ ഈടാക്കി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന കടകൾക്കെതിരെയും നടപടി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത്, സെക്രട്ടറി ഒ.എം. ജോർജ്, സ്ഥിരം സമിതിയംഗങ്ങളായ റോസിലി ആടിമാക്കൽ, ഡെന്നി കാവാലം, കെ.കെ. ജോയി, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് വിൽക്കുന്നത് പഞ്ചായത്തിൽ നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story