Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമ്പന്ന താരങ്ങളുടെ...

സമ്പന്ന താരങ്ങളുടെ പട്ടികയിൽ ഷാറൂഖും സൽമാനും അക്ഷയ്​കുമാറും

text_fields
bookmark_border
സമ്പന്ന താരങ്ങളുടെ പട്ടികയിൽ ഷാറൂഖും സൽമാനും അക്ഷയ്കുമാറും ന്യൂയോർക്: 2016–17ൽ വിനോദ വ്യവസായരംഗത്ത് കൂടുതൽ പണം സമ്പാദിച്ച 100 പേരുടെ പട്ടികയിൽ ഇന്ത്യൻ താരങ്ങളായ ഷാറൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ്കുമാറും. ഫോബ്സ് മാഗസിൻ പുറത്തിറക്കിയ റാങ്കിങ്ങിലാണ് മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചത്. 65ാം സ്ഥാനത്തുള്ള ഷാറൂഖി​െൻറ സമ്പാദ്യം 245 കോടി രൂപയാണ്. സൽമാൻ ഖാൻ 71ാം സ്ഥാനത്താണ്; 238 കോടി രൂപ. 80ാം സ്ഥാനത്തുള്ള അക്ഷയ്കുമാർ 225 കോടി രൂപ സമ്പാദിച്ചു. പട്ടികയിൽ ഒന്നാം സ്ഥാനത്ത് അമേരിക്കൻ റാപ് സംഗീതജ്ഞനും സംരംഭകനും പ്രശസ്ത സ്റ്റേജ്ഷോ 'ഡിഡ്ഡി'യുടെ അവതാരകനുമായ സീൻ കോംബ്സാണ്. 836 കോടി രൂപയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. അമേരിക്കൻ ഗായകൻ ബിയോൺസ് രണ്ടാമതും എഴുത്തുകാരി ജെ.കെ. റൗളിങ് മൂന്നാമതും സംഗീതജ്ഞൻ ഡ്രേക്ക് നാലാമതും പോർചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ചാമതുമുണ്ട്. പട്ടികയിൽ 10 നടന്മാരുണ്ടെങ്കിലും ഒറ്റ നടിപോലും ഇടംപിടിച്ചില്ല. കൂടുതൽ സമ്പാദിക്കുന്ന പ്രശസ്തരുടെ എണ്ണത്തിൽ സ്ത്രീകളുടെ അനുപാതം 16 ശതമാനം മാത്രമാണെന്ന് ഫോബ്സ് വെളിപ്പെടുത്തുന്നു. ഇവരുടെ സമ്പാദ്യം 5290 കോടി രൂപയാണ്. പട്ടികയിൽ ആദ്യ റാങ്കിലുള്ള 100 പേരുടെ 201617 വർഷത്തെ സമ്പാദ്യം 35,420 കോടി രൂപയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story