Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാജ ഡ്രൈവിങ്​...

വ്യാജ ഡ്രൈവിങ്​ ലൈസൻസ്​: ശ്രീകണ്​ഠപുരത്ത്​ രണ്ടുപേർ കസ്​റ്റഡിയിൽ; മൂന്നുപേർക്കെതിരെ കേസ്​

text_fields
bookmark_border
ശ്രീകണ്ഠപുരം: മണിപ്പൂർ സർക്കാറി​െൻറ വ്യാജ ഡ്രൈവിങ് ലൈസൻസ് ഉണ്ടാക്കി ഉപയോഗിച്ചുവെന്ന സംഭവത്തിൽ ശ്രീകണ്ഠപുരം െപാലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്നുപേർക്കെതിരെ കേസെടുത്തു. കേളകം സ്വദേശി മലയിൽ പുത്തൻപുരയിൽ ജോർജ്കുട്ടി (40), കേളകത്തെ അഞ്ജു ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരൻ റോഷൻ (25), പേര് വ്യക്തമാകാത്ത ഒരു പള്ളിയിലച്ചൻ എന്നിവർക്കെതിരെയാണ് ശ്രീകണ്ഠപുരം സി.െഎ വി.വി. ലതീഷ് േകസെടുത്തത്. ഇതിൽ ജോർജ്കുട്ടിയെയും റോഷനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണ്. തളിപ്പറമ്പ് അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ സി.പി. ബാബുരാജി​െൻറ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഏഴിന് ഉച്ചക്ക് ചെങ്ങളായി-പരിപ്പായി സംസ്ഥാനപാതയിൽ വാഹനപരിശോധന നടത്തവെയാണ് മണിപ്പൂർ സർക്കാറി​െൻറ വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടിയത്. കെ.എൽ 58 ജി 3937 നമ്പർ വണ്ടി ഒാടിച്ചുവന്ന കേളകത്തെ ജോർജ്കുട്ടിെയ പിടികൂടി ലൈസൻസ് ഹാജരാക്കാൻ പറഞ്ഞപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജമാണെന്ന് കണ്ടെത്തിയതോടെ അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ (എ.എം.വി.െഎ) ബാബുരാജ് ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്ത് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഒരു പള്ളിവികാരി മുഖേനയാണ് റോഷൻ തനിക്ക് ലൈസൻസ് ഉണ്ടാക്കിത്തന്നതെന്ന് ജോർജ്കുട്ടി മൊഴിനൽകിയിട്ടുണ്ട്. ലൈസൻസ് ലഭിക്കാൻ താൻ മണിപ്പൂരിൽ പോയിട്ടില്ലെന്നും പറഞ്ഞതിനാൽ തട്ടിപ്പി​െൻറ ഗൗരവം വ്യക്തമായതോടെ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. പരാതിക്കാരനായ അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടറെ കൂടി ചോദ്യം ചെയ്തശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മലയോര മേഖലയിലടക്കം നിരവധി വ്യാജ ലൈസൻസുകാർ ഉണ്ടെന്ന സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം കർശനമാക്കാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story