Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എ. റഹ്​മാനും...

എം.എ. റഹ്​മാനും ഉന്നതവിജയികൾക്കും ആദരം

text_fields
bookmark_border
ബോവിക്കാനം: ഓടക്കുഴൽ അവാർഡ് ജേതാവ് എം.എ. റഹ്മാനെ ബെള്ളിപ്പാടി മധുവാഹിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. ലൈബ്രറി പ്രസിഡൻറ് ഗോവിന്ദ ബള്ളമൂല പൊന്നാടയണിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സി. ശ്രീഹരി, എ. അസ്മിയ, ബി. അഭിജിത്, സി. മാളവിക, ബി. വിദ്യാരത്ന, കെ. കൃഷ്ണപ്രിയ, മുഹമ്മദ് റാസി, മഷൂക്, ഇ.പി. അഭിനവ്, ഷാജഹാൻ, ബി.എ. ഈസ, എസ്.സി.ഇ.ആർ.ടി ന്യൂമാറ്റ്സ് ട്രെയിനിങ്ങിന് തെരഞ്ഞെടുക്കപ്പെട്ട അഭിനവ് കോടോത്ത് എന്നിവരെയും അനുമോദിച്ചു. പ്രഫ. എം.എ. റഹ്മാൻ ഉപഹാരം നൽകി. കാസർകോട് പബ്ലിക് സർവൻറ്സ് സഹകരണസംഘം പ്രസിഡൻറ് ടി.കെ. രാജശേഖരൻ, പി. വിനയകുമാർ, കെ. ജയചന്ദ്രൻ, അഖിൽ കെ. യാദവ് എന്നിവർ സംസാരിച്ചു. ഗോവിന്ദ ബള്ളമൂല അധ്യക്ഷതവഹിച്ചു. രാഘവൻ ബെള്ളിപ്പാടി സ്വാഗതവും പി. ചെറിയോൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story