Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറവിലകത്ത് അടിപ്പാത...

അറവിലകത്ത് അടിപ്പാത യാഥാർഥ്യമാക്കും ^എം.പി

text_fields
bookmark_border
അറവിലകത്ത് അടിപ്പാത യാഥാർഥ്യമാക്കും -എം.പി മാഹി: അറവിലകത്ത് റെയിൽവേ അടിപ്പാത യാഥാർഥ്യമാക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു. നിർദിഷ്ട അടിപ്പാതയുടെ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹിയിൽനിന്നും ന്യൂ മാഹി ടൗൺ, കല്ലായി അങ്ങാടി, ഈച്ചിവഴി പള്ളൂർ നടവയൽ റോഡിലൂടെ പള്ളൂരിൽ എളുപ്പം എത്താവുന്ന പാതയാണിത്. ഒരു കോടി രൂപയോളമാണ് ചെലവു കണക്കാക്കുന്നത്. റെയില്‍വേയുടെ എസ്റ്റിമേറ്റ് കഴിഞ്ഞ ദിവസം മാഹി എം.എല്‍.എക്കു ലഭിച്ചു. മുൻ ഡി.ജി.പി ടി. ആസഫലി, കെ. ഹരീന്ദ്രൻ, കർമസമിതി കൺവീനർ എടോളിൽ കുമാരൻ, കെ.പി. പ്രേംകുമാർ, കെ. രാജേന്ദ്രകുമാർ, എൻ.കെ. പ്രേമൻ, സി.ആർ. റസാഖ്, എൻ. മോഹനൻ, സാജിദ് പെരിങ്ങാടി, കെ.എം. പ്രഭാകരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story