Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴുവൻ തദ്ദേശ സ്വയംഭരണ...

മുഴുവൻ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരം

text_fields
bookmark_border
കാസർകോട്: ജില്ല പഞ്ചായത്തി​െൻറയും 24 ഗ്രാമപഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. പിലിക്കോട്, കുമ്പള, ചെമ്മനാട്, ഉദുമ, കാറഡുക്ക, മഞ്ചേശ്വരം, ബദിയടുക്ക, കുറ്റിക്കോൽ, കള്ളാർ, ബെള്ളൂർ, വോർക്കാടി, ഈസ്റ്റ് എളേരി, ദേലമ്പാടി, മുളിയാർ, പൈവളിഗെ, പുത്തിഗെ, എൻമകജെ, മൊഗ്രാൽപുത്തൂർ, പനത്തടി, മംഗൽപാടി, അജാനൂർ, വലിയപറമ്പ, ചെങ്കള, കോടോം -ബേളൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തി​െൻറയും വാർഷിക പദ്ധതികളാണ് അംഗീകരിച്ചത്. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ കെ. ജീവൻബാബു, ഡി.പി.സി അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story