Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻകാർഡ് വിതരണം 14...

റേഷൻകാർഡ് വിതരണം 14 മുതൽ

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി താലൂക്ക് സെപ്ലെ ഓഫിസിനുകീഴിലെ കാർഡ് ഉടമകളുടെ റേഷൻ കാർഡുകൾ 14 മുതൽ വിവിധ സ്ഥലങ്ങളിൽവെച്ച് വിതരണം ചെയ്യുമെന്ന് ഇരിട്ടി സപ്ലൈ ഓഫിസർ അറിയിച്ചു. അന്നേദിവസം കാർഡ് ഉടമയോ ഉടമ അധികാരപ്പെടുത്തിയവരോ പഴയ റേഷൻ കാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവയുമായെത്തി കാർഡ് കൈപ്പറ്റണം. തീയതി, കട നമ്പർ, വിതരണസ്ഥലം, സമയം എന്നിവ ക്രമത്തിൽ. 14ന് 26 / 408 സ​െൻറ് മേരീസ് ചർച്ച് ഉരുപ്പുംകുറ്റി രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ. 29 / 353 സാംസ്കാരികനിലയം ചരൾ, 91 / 367 പ്രതിഭ വായനശാല കരിവണ്ണൂർ വിളമന. 4 / 336 കുഞ്ഞിക്കണ്ണൻ ഗുരിക്കൾ സ്മാരക വായനശാല മീത്തലെ പുന്നാട്. 15ന് 46 / 168 താജ്‌മഹൽ ഓഡിറ്റോറിയം തില്ലങ്കേരി. 75 / 190 ചെട്ടിയാം പറമ്പ് വായനശാല, 77 / 39 ശാന്തിഗിരി സാംസ്കാരികനിലയം. 16ന് 37 / 131 റേഷൻ കടക്കുസമീപം. 43 / 126 ദേശീയ വായനശാല പെരിഞ്ചേരി. 44 / 120 ഗവ. എൽ.പി സ്‌കൂളിന് സമീപം ഉരുവച്ചാൽ. 45 / 125 ഗവ. എൽ.പി സ്‌കൂളിന് സമീപം ഉരുവച്ചാൽ. 17ന് 34 / 331 റേഷൻകടക്ക് സമീപം. 35 / 374 പൊറോറ സ്‌കൂളിന് സമീപം. 115 /239 പെരുമണ്ണ് റേഷൻകടക്ക് സമീപം, 03 / 216 റേഷൻ കടക്കുസമീപം ഊരത്തൂർ, 04 / 285 മഞ്ഞാങ്കരി മദ്റസ. 19ന് 105 / 232 പരിക്കളം, 106 / 241 റേഷൻകടക്കു സമീപം. എ.എ.വൈക്കാർക്ക് മഞ്ഞനിറത്തിലുള്ള കാർഡും മുൻഗണന വിഭാഗക്കാർക്ക് പിങ്ക് നിറത്തിലുള്ള കാർഡുമാണ് ലഭിക്കുക. ഈ വിഭാഗത്തിലെ പട്ടികവർഗക്കാർക്ക് റേഷൻകാർഡ് സൗജന്യമായാണ് ലഭിക്കുക. മറ്റുള്ളവർ 50 രൂപ നൽകണം. പൊതുവിഭാഗം സബ്സിഡിക്കാർക്ക് നീലനിറത്തിലും പൊതുവിഭാഗക്കാർക്ക് വെള്ളനിറത്തിലുമുള്ള കാർഡ് വാങ്ങുമ്പോൾ 100 രൂപ അടക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story