Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡൽഹിയിൽ...

ഡൽഹിയിൽ മലിനീകരണനിയ​ന്ത്രണകമ്മിറ്റി ചെയർമാനെ ഉടൻ നിയമിക്കണം

text_fields
bookmark_border
ഡൽഹിയിൽ മലിനീകരണനിയന്ത്രണകമ്മിറ്റി ചെയർമാനെ ഉടൻ നിയമിക്കണം ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൂന്നുമാസത്തിനകം മലിനീകരണനിയന്ത്രണ കമ്മിറ്റി ചെയർമാനെ നിയമിക്കണമെന്ന് ദേശീയ ഹരിതകോടതി ഡൽഹിസർക്കാറിനോട് ആവശ്യപ്പെട്ടു. നിലവിൽ മലിനീകരണനിയന്ത്രണത്തിന് പരിസ്ഥിതി സെക്രട്ടറിക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. സൂക്ഷ്മതയും ഉത്തരവാദിത്തവുമുള്ള തസ്തികയിൽ അധികചുമതലക്കുപകരം തൽസ്ഥാനത്ത് എത്രയും പെെട്ടന്ന് ആളെ നിയമിക്കണമെന്ന് അവധിക്കാല ബെഞ്ചി​െൻറ തലവനായ ജസ്റ്റിസ് ആർ.എസ്. റാത്തോറാണ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞവർഷം ഹരിതകോടതി ഡൽഹിസർക്കാറിനോട് മലിനീകരണ കമ്മിറ്റിയിലുള്ള ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധിക സംസ്ഥാനങ്ങളിലും നിയമിച്ച മലിനീകരണനിയന്ത്രണകമ്മിറ്റി ചെയർമാൻമാരും പരിസ്ഥിതിയിൽ േയാഗ്യതയും പരിചയക്കുറവുമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story