Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമേരിക്കയിലെ ക്രൈസ്തവ...

അമേരിക്കയിലെ ക്രൈസ്തവ ദേവാലയം ഇനി ശ്രീകൃഷ്ണ ക്ഷേത്രം

text_fields
bookmark_border
മംഗളൂരു: അമേരിക്കയില്‍ ന്യൂ ജഴ്സി മേഖലയിലെ ഹിന്ദുമത വിശ്വാസികള്‍ ആരാധനാലയമില്ലെന്നോര്‍ത്ത് ഇനി സങ്കടപ്പെടില്ല. ഉഡുപ്പി പുത്തിഗെ മഠാധിപതി സുഗുണേന്ദ്ര തീര്‍ഥസ്വാമി ഏഴാം കടലിനക്കരെയുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് അനുഗ്രഹമായി ശ്രീകൃഷ്ണ ക്ഷേത്രം സമര്‍പ്പിക്കുകയാണ്. ക്രൈസ്തവ ദേവാലയമാണ് ക്ഷേത്രമാക്കി മാറ്റിയത്. ഉപേക്ഷിച്ച അവസ്ഥയില്‍ കണ്ട ദേവാലയവും ചുറ്റുവട്ടവും വര്‍ഷങ്ങള്‍ക്കുമുമ്പ് വിലകൊടുത്ത് വാങ്ങുമ്പോള്‍ സ്വാമി മനസ്സില്‍ക്കണ്ട ശ്രീകൃഷ്ണ ക്ഷേത്രമാണ് യാഥാര്‍ഥ്യമായത്. അമേരിക്കയില്‍ ഹിന്ദുമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാവുമെന്ന് കരുതുന്ന ക്ഷേത്രവും അനുബന്ധ സൗകര്യങ്ങളും പൊതുപാതയോരത്ത് 4.5 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്.1000 ഭക്തര്‍ക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന ഇരിപ്പിടങ്ങള്‍, 600 കാറുകള്‍ നിർത്തിയിടാന്‍ സൗകര്യം എന്നിവ ഒരുക്കി. ദേവാലയ കെട്ടിടം പൊളിക്കാതെ ക്ഷേത്രത്തിന് പാകത്തില്‍ ക്രമീകരിച്ച് നവീകരിക്കുകയാണ് ചെയ്തത്. ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങ് വൈകാതെ നടക്കും. എന്നാല്‍, പ്രതിഷ്ഠാ കർമത്തിന് കാത്തുനില്‍ക്കാതെ ഭക്തര്‍ കാണിക്കയര്‍പ്പിക്കാന്‍ തുടങ്ങിയതായി പുത്തിഗെ മഠകേന്ദ്രങ്ങള്‍ പറയുന്നു. രൂപ അയ്യര്‍ എന്ന ഇന്ത്യന്‍ പ്രവാസി കൃഷ്ണ വിഗ്രഹത്തിനായി രണ്ട് കി.ഗ്രാം വെള്ളി കവചം സമര്‍പ്പിച്ചു. മറ്റൊരു ഇന്ത്യക്കാരന്‍ ജനാര്‍ദന റാവു വിഗ്രഹത്തില്‍ ചാർത്താനുള്ള സ്വര്‍ണാഭരണങ്ങള്‍ സമ്മാനിച്ചു. പടം: അമേരിക്കയില്‍ കൃഷ്ണ ക്ഷേത്രമായി മാറിയ ക്രൈസ്തവ ദേവാലയം.vbf1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story