Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ്​ വൺ ട്രയൽ...

പ്ലസ്​ വൺ ട്രയൽ അലോട്ട്​മെൻറ്​ ഇന്ന്​; ജില്ലയിലെ 5000ത്തിലധികം കുട്ടികൾക്ക്​ പ്രവേശനം ലഭിക്കില്ല

text_fields
bookmark_border
കണ്ണൂർ: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മ​െൻറ് ഇന്ന് നടക്കുമെന്നിരിെക്ക 5000ത്തിലധികം കുട്ടികൾക്ക് ജില്ലയിൽ റെഗുലർ രീതിയിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. ജില്ലയിൽ ആകെ 33,018 പ്ലസ് വൺ സീറ്റുകളാണുള്ളത്. ഇവയിലേക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണം 38,504 ആണ്. സപ്ലിമ​െൻററി അലോട്ട്മ​െൻറ് വരുേമ്പാൾ സേ പരീക്ഷ എഴുതി വിജയിച്ചവരുടെയും സി.ബി.എസ്.ഇ സ്കൂൾ എക്സാം പാസായവരുടെയും അപേക്ഷകൾ പരിഗണിക്കുേമ്പാൾ സീറ്റ് ലഭിക്കാത്തവരുടെ എണ്ണം ഇനിയും വർധിക്കും. സംസ്ഥാനതലത്തിൽ മികച്ചവിജയം കൈവരിക്കുേമ്പാഴും ഉപരിപഠനത്തിനുള്ള സീറ്റുകൾ ജില്ലയിൽ ആവശ്യത്തിന് വർധിപ്പിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇൗവർഷം 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രവേശനത്തിനുള്ള കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായല്ല വർധനയുണ്ടായത്. മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകളുമുണ്ടാവുമെന്നതാണ് അപേക്ഷകരുടെ എണ്ണം കൂടാൻ കാരണമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നത്. ട്രയൽ അലോട്ട്മ​െൻറ് നടക്കുന്നതോടെ സീറ്റുകളുടെയും പ്രവേശനത്തി​െൻറയും യഥാർഥവിവരം ലഭ്യമാകും. ആദ്യ അലോട്ട്മ​െൻറ് ജൂൺ 19നാണ്. മുഖ്യ അലോട്ട്മ​െൻറിൽ അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 27നാണ് അവസാനിക്കുക. 28ന് ക്ലാസുകൾ ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story