Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 8:17 AM GMT Updated On
date_range 12 Jun 2017 8:17 AM GMTആദിവാസിമേഖലയിൽ മഹിള അസോസിയേഷൻ സർേവ തുടങ്ങി
text_fieldsbookmark_border
കേളകം: ജനാധിപത്യ മഹിള അസോസിയേഷന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദിവാസി കോളനികളില്‍ സര്‍വേ തുടങ്ങി. സര്‍ക്കാറിെൻറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആദിവാസിമേഖലയില്‍ എത്തുന്നുണ്ടോയെന്നുള്ള പഠനത്തിനും വികസനപദ്ധതികള്‍ തയാറാക്കുന്നതിനുമായാണ് സർവേ. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ചാണ് സര്‍വേക്ക് തുടക്കം കുറിച്ചത്. സംഘം കുടുംബങ്ങളില്‍നിന്ന് വിശദമായ വിവരശേഖരണം നടത്തി. പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട വികസനപദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങളും ആദിവാസികളില്‍നിന്ന് ശേഖരിച്ചു. ഫാമിലെ ഏഴ്, ഒമ്പത്, 11 ബ്ലോക്കുകളില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മറ്റു കോളനികളിലും സര്‍വേ നടക്കും. അസോസിയേഷന് കേന്ദ്രകമ്മിറ്റി അംഗം എൻ. സുകന്യ, ജില്ല സെക്രട്ടറി എൻ.വി. സരള, പ്രസിഡൻറ് കെ.പി.വി. പ്രീത, സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ. ലീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. റോസ, പി.കെ. ശ്യാമള, എന്‍.ടി. റോസമ്മ, ടി.വി. രശ്മി, കെ. ശോഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story