Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:39 AM GMT Updated On
date_range 11 Jun 2017 8:39 AM GMTഎസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണം സമാപിച്ചു
text_fieldsbookmark_border
ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ വിഷൻ 18െൻറ ഭാഗമായി സംഘടിപ്പിച്ച റമദാൻ പ്രഭാഷണം നെല്ലിക്കട്ടയിൽ സമാപിച്ചു. പി.ബി. അബ്ദുറസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ ആക്ടിങ് പ്രസിഡൻറ് റസാഖ് അർഷദി കുമ്പഡാജ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് അശ്രഫി പാണത്തൂർ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. വളർത്തുനായ്ക്കളെ അഴിച്ചുവിട്ടതിന് ഉടമകൾക്കെതിരെ കേസ് ബദിയടുക്ക: വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഫാമുകളിൽ വളർത്തിവരുന്ന കോഴികളെ കൊന്നൊടുക്കിയ സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്തു. നായ് ഉടമകളായ ചിമിനടുക്കയിലെ ഹരിപ്രസാദ്, സുന്ദര എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ അയൽവാസിയായ മുഹമ്മദിെൻറ ഭാര്യ സക്കീനയുടെ പരാതിയിലാണ് നടപടി. കൂട്ടിൽ വളർത്തിവന്ന ഇരുനൂറോളം കോഴികളെയാണ് നായ്ക്കൾ കൊന്നൊടുക്കിയതെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story